റോട്ട് വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങിയ നായക്കളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്രം നിരോധിച്ചു

 റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങി ഇരുപതില്‍ കൂടുതല്‍ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അപകടകാരികളായ ഇത്തരം നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ െൈലസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.ഇത്തരം നായകള്‍ മനുഷ്യ ജീവന് അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. അപകടകാരികള്‍ ആയ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് നായകളുടെ നിരോധനവും, ഇതുവരെ ഇവര്‍ക്ക് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്‌ബോല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്‌സ്, റോട്ട്വീലര്‍, ടെറിയര്‍, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്‌സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ എന്നിവയും ബാന്‍ഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളുടെയും ഇറക്കുമതിയും വില്പനയുമാണ് വിലക്കിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്.

spot_img

Related news

അഹമ്മദാബാദ് വിമാന ദുരന്തം; 110 മരണം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത്...

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്....

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകള്‍ 2000 കടന്നു; ഒരു മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ്...

രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം; രണ്ട് പേർ മരിച്ചത് കേരളത്തിൽ

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികള്‍ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകള്‍...

ദേശീയപാത നിര്‍മാണം: ‘2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രിയെ കണ്ട് മുഖ്യമന്ത്രി

ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...