കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വീണ്ടും പുരസ്കാര തിളക്കം. കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം നേടി. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ രണ്ടാമത്തെ പുരസ്‌കാരമാണ് കുറ്റിപ്പുറം സ്റ്റേഷനിൽ എത്തുന്നത്. തവനൂർ അതളൂർ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ മൂന്നു വർഷമായി കുറ്റിപ്പുറം പോലീസ് സ്റ്റേഷന്റെ ഭാഗമാണ്. 2020 കേരള മുഖ്യമന്ത്രി യുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ, 2021 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട സേവാ പതക്കം എന്നിവ നേടിയിട്ടുണ്ട്. വിമലയാണ് ഭാര്യ. വിസ്മയ, അഞ്ജന, ഭവന, ചന്ദന, നിഖിൽ കൃഷ്ണൻ (മരുമകൻ) എന്നിവരാണ് മക്കൾ.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...