തിരുവനന്തപുരം: ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. കൊല്ലത്തു നിന്നാണ് വനഭൂമി നല്‍കുന്നത്. റവന്യു ഭൂമി വനഭൂമിക്ക് പകരം നല്‍കും. ഭൂമിയെ പറ്റി ഇന്നത്തെ യോഗത്തില്‍ അന്തിമധാരണയായി. ശബരിമല വിര്‍ച്വല്‍ ക്യൂവില്‍ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും.
ശബരിമല റോപ് വേ നിര്‍മ്മാണം എത്രയും വേഗം നടത്തും. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ഉത്സവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അതൊന്നും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവ് റദ് ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നിബന്ധനകള്‍ പാലിച്ച് തന്നെയാണ് ഉത്സവങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.