നാല് ലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് അവസരത്തിന്റെ വാതില്‍ തുറന്ന് ജര്‍മ്മനി; ചട്ടങ്ങളില്‍ ഇളവ്‌

ജര്‍മ്മനി: രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവച്ച് ജര്‍മ്മനി. ഇതിനായുള്ള പുതിയ ചട്ടങ്ങള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സിന്റെ മന്ത്രിസഭ അംഗീകരിച്ചു. ഇന്ത്യക്കാര്‍ക്ക് കുടിയേറ്റത്തിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വിവരം. നയത്തിന്റെ ആനുകൂല്യം നാല് ലക്ഷം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ ജര്‍മ്മനിയുടേതാണ് ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ. മാനവ വിഭവ ശേഷിയിലെ കുറവ് സമ്പദ് വളര്‍ച്ച നിലനിര്‍ത്തുന്നതിന് രാജ്യത്തിന് തിരിച്ചടിയാണ്. ഇതിലാണ് ഇന്ത്യയിലെ നൈപുണ്യ തൊഴില്‍ ശേഷിയെ ജര്‍മ്മനി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. തൊഴിലാളി ക്ഷാമം മറികടക്കുന്നതില്‍ ജര്‍മ്മനിയുടെ പ്രധാന പങ്കാളി ഇന്ത്യയാണെന്നും ജര്‍മ്മന്‍ തൊഴില്‍ മന്ത്രി ഹുബര്‍ട്ടസ് ഹെയ്ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി വിസ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രൊഫഷണലുകളടക്കം ഇന്ത്യാക്കാര്‍കക്ക് ഇപ്പോള്‍ രണ്ടാഴ്ചക്കുള്ളിലാണ് വിസ ലഭിക്കുന്നത്. നേരത്തെ ഇത് ഒന്‍പത് മാസം വരെയായിരുന്നു. ഇത് ഇനിയും വേഗത്തിലാക്കും. ഇന്ത്യാക്കാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജര്‍മ്മനിയില്‍ ഉണ്ടായത്. 2015 ല്‍ വെറും 23000 പേരായിരുന്നു ജര്‍മ്മനിയിലെ ഇന്ത്യാക്കാര്‍. ഇത് 2024 ഫെബ്രുവരി ആയപ്പോഴേക്കും 1.37 ലക്ഷമായി. 23000 പേര്‍ ഈ വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലെത്തി. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ വേഗത്തില്‍ തൊഴില്‍ ലഭിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു. ജര്‍മ്മനിയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമാണെന്നിരിക്കെ, ഇവിടെയുള്ള ഇന്ത്യാക്കാരില്‍ തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനം മാത്രമാണ്.

spot_img

Related news

അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

നിരവധി അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന്...

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും, പൈജാമയുടെ വള്ളിപൊട്ടിക്കുന്നതും ബലാത്സംഗമല്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും...

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടര്‍ രേഖകള്‍ ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക്...

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിൽ

ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും...