തിരുവനന്തപുരം: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നത്, ഇതുപോലുള്ള ദുരന്തം ഉണ്ടാകാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും സ്ഥലമാറ്റം ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. പി പി ദിവ്യയുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം നവീന്റെ മരണത്തിന് 9 ദിവസങ്ങള്‍ക്ക് ശേഷം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ പുനരധിവാസം കേന്ദ്ര സഹായത്തിനായി കാത്തുനില്‍ക്കാതെ തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമ്പോള്‍ നമുക്ക് ഇത് വരെ കിട്ടിയില്ലല്ലോ എന്ന ആശങ്ക കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും ഈ സാഹചര്യത്തിലാണ് കേന്ദ്രത്തെ കേരളത്തിന്റെ വികാരം അറിയിക്കാന്‍ നിയമസഭ പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.