അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

അബുദാബി: അബുദാബിയില്‍ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ദാരുണമായ സംഭവം നടന്നത് അബുദാബി അല്‍ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. മരിച്ച മൂന്ന് പേരും ഏറെ നാളായി ഒരേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പെട്ടത്. മൂന്ന് മീറ്ററിലധികം താഴ്ചയാണ് ടാങ്കിന് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

spot_img

Related news

പകയും ആസൂത്രണവും; മൂഴിക്കൽ കൊലപാതകത്തിൽ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുന്നു, അദ്നാന്റെ ഫോൺ രഹസ്യങ്ങൾ പുറത്തെടുക്കാൻ പോലീസ്!

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....

പന്തളത്ത് വിഷുക്കണിയിൽ നിന്ന് ‘കാണിപ്പൊന്ന്’ കാണാതായി; ഒടുവിൽ കണ്ടെത്തിയത് ഭക്തന്റെ പൂജാമുറിയിൽ

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായത്...

ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു

കോതമംഗലം ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി പാറക്കുളത്തിൽ മുങ്ങിമരിച്ചു....

എറണാകുളത്ത് ചിക്കുൻഗുനിയ ഭീതി; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ സ്ഥിരീകരിച്ചു

കൊച്ചിയിൽ ചിക്കുൻഗുനിയ പടരുന്നു. എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി ഒമ്പത്...