വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു

വളാഞ്ചേരി ഹൈസ്‌കൂളിലെ അലുമിനി അസോസിയേഷന്‍ യോഗം ചേര്‍ന്നു.വളാഞ്ചേരിയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എന്‍ മുഹമ്മദലി അധ്യക്ഷനായി. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍പി, യുപി തലത്തില്‍ വ്യാപിച്ചുകിടക്കുന്ന വളാഞ്ചേരി സ്‌കൂളിലെ നാല് സ്ഥാപനങ്ങളുടെയും അലുമിനി അസോസിയേഷന്‍ യോഗം വിളിച്ച് ചേര്‍ന്നു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വളാഞ്ചേരിയില്‍ വച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വെസ്‌റ്റേണ്‍ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ട്രഷറര്‍ സലാം വളാഞ്ചേരി സംസാരിച്ചു. വളാഞ്ചേരി എച്ച് എസിലെ അലുമിനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജനകീയമാക്കാന്‍ കഴിഞ്ഞെന്നും സംഘാടകര്‍ പറഞ്ഞു. സ്‌കൂളിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നതില്‍ സദാ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി അലുമിനി അസോസിയേഷന്‍ നിലകൊള്ളണമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. അതിനായി വേണ്ടതെല്ലാം തുടര്‍ കാലങ്ങളിലും ചെയ്യുമെന്നും വ്യക്തമാക്കി.വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ സദാനന്ദന്‍ കോട്ടിരി, എഴുത്തുകാരന്‍ മാനവേന്ദ്രനാഥ് വളാഞ്ചേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദലി,വളാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ്, സുരേഷ് പാറത്തോടി, പത്മനാഭന്‍ മാസ്റ്റര്‍, റഷീദ് കിഴിശ്ശേരി, ജബ്ബാര്‍ നടക്കാവില്‍, വിപിഎം സാലിഹ്, ഡോ. മിര്‍ഷാദ്, ബഷീര്‍ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത സംസാരിച്ചു.

spot_img

Related news

കുറ്റിപ്പുറം എസ്ഐ വാസുണ്ണിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം

കുറ്റിപ്പുറം : രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളിൽ ഇടം പിടിച്ച കുറ്റിപ്പുറം...

എടയൂര്‍ പഞ്ചായത്ത് യോഗഹാളും സൗജന്യ യോഗ പരിശീലനവും ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ യോഗഹാളും...

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന...

കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ചേർന്നു.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം വളാഞ്ചേരി കോൺഗ്രസ് ഓഫീസിൽ വച്ച്...

ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ: നടപടി ആരംഭിച്ചു

വളാഞ്ചേരി: എടയൂർ പഞ്ചായത്ത് മണ്ണത്ത്പറമ്പിൽ സ്ഥിതി ചെയ്യുന്ന ഒടുങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള...