മോഹന്‍ലാല്‍ ചിത്രം മലൈക്കൊട്ടൈ വാലിബന്‍ ജനുവരിയില്‍

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കൊട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. 2024 ജനുവരി 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ വാലിബനെത്തുമെന്ന് അറിയിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ ദിവസമാണ് പ്രഖ്യാപനം.

2022 ഒക്‌റ്റോബറിലാണ് ചിത്രം പ്രഖ്യാപിക്കപ്പെടുന്നത്. അന്നു മുതല്‍ വാലിബനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊണ്ട് സജീവമാണ് സോഷ്യല്‍ മീഡിയ. മലയാളത്തിന്റെ യുവ സംവിധായക നിരയില്‍ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മോഹന്‍ലാലിനൊപ്പം ഒരുക്കുന്ന ചിത്രം എന്നതാണ് ഇതിന് കാരണം.

ഗോധയ്ക്ക് സമാനമായ മണല്‍ പരപ്പില്‍ ഒരു മായാജാലക്കാരനെപ്പോലെയിരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. പുറത്തുവന്ന മുന്‍ ചിത്രങ്ങളിലെ ലുക്കിന് സമാനമായി മുടി കുടുമ കെട്ടി, കാലില്‍ തളയിട്ട് ചമ്രംമടഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ചുറ്റും ചില ആളുകളെയും കാണാം.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ്‍ രണ്ടാം വാരം ആണ്. അടുത്തിടെ വാട്‌സ്ആപ് ചാനല്‍ തുടങ്ങിയ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്‍ പ്രധാന അപ്‌ഡേറ്റ് ഇന്നുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

spot_img

Related news

1000 കോടി ക്ലബിലേക്ക് പ്രഭാസിന്റെ രണ്ടാം എൻട്രി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്‌നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം...

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ...

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് പ്രത്യേക ജൂറി പരാമർശം

മഹൽ ഇൻദ നെയിം ഓഫ് ഫാദർ സിനിമയിലെ അഭിനയിത്തിന് ഉണ്ണിനായർക്ക് പ്രത്യേക...

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ...