മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടര്‍ രഹനയാണ് വധു. ‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. എന്നാല്‍ ഇന്നലെയാണ് നിശ്ചയം കഴിഞ്ഞ വിവരം ഷിയാസ് അറിയിച്ചത്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പോടെ വധു രഹനയും ചിത്രങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടനെതിരെ പീഡന പരാമര്‍ശം ഉണ്ടായിരുന്നു.