2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വളാഞ്ചേരി നഗരസഭയിലെ 33 വാര്‍ഡുകളിലെ കുടിവെള്ളം ക്ഷാമ ംരൂക്ഷമായി അനുഭവിക്കുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. നാല് വാഹനങ്ങളിലായാണ് നഗരസഭയില്‍ കുടിവെള്ള വിതരണം നടത്തുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം ആവശ്യമാകുന്ന സാഹചര്യത്തില്‍ ഫണ്ട് വകയിരുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അറിയിച്ചു.