ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നൂറ് കോടി നേടി വിജയ് ചിത്രം ലിയോ

ലോകേഷ് കനകരാജ് ടീമിന്റെ ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി നേടിയിരിക്കുകയാണ്. ആദ്യ ദിനത്തില്‍ ആഗോളതലത്തില്‍ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതില്‍ 64.80 കോടി ഇന്ത്യയില്‍ നിന്നായിരുന്നു നേടിയത്. രണ്ടാം ദിനത്തില്‍ 36 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി എന്ന സംഖ്യയിലെത്തി.

വിജയ്!യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം എത്തുന്ന ലോകേഷിന്റെ ലിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും കൈയ്യടിയുണ്ട്.

വിജയ്‌യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താരനിരയാണ് ലിയോയിലുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

spot_img

Related news

ഷാരൂഖിനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ കാണാം; അധികം വൈകില്ലെന്ന് അറ്റ്‌ലി

ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും...

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ വരും; നടന്‍ വിജയ്‌യുടെ പുതിയ സംരംഭം

ചെന്നൈ നടന്‍ വിജയ്!യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ച!ര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പുതിയ...

മോഹന്‍ലാല്‍ ചിത്രം മലൈക്കൊട്ടൈ വാലിബന്‍ ജനുവരിയില്‍

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി...

നടന്‍ ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് താരം

മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടര്‍ രഹനയാണ് വധു....

മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍ റിലീസിനൊരുങ്ങുന്നു

ഷഹീന്‍ സിദ്ദിഖ് നായകനാവുന്ന മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍...