മർദിച്ചിട്ടില്ലെന്ന് യുവതി; പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകിയതിന്റെ റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു

കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം നോർത്ത് പറവൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദിച്ചെന്ന പേരിലായിരുന്നു പരാതി. രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമക്കുറ്റവും ചുമത്തി

ഇതോടെ രാഹുൽ ജോലി ചെയ്യുന്ന ജർമനിയിലേക്ക് കടന്നു. ഇതിനിടെയാണ് തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വൈകി പരാതി നൽകിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്. പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു

spot_img

Related news

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും...

വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിഞ്ഞ് അടുക്കള ബജറ്റ്; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ...

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ...

മണ്ണാര്‍ക്കാട് നിപ മരണം: കർശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

പാലക്കാട്: സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം...

നീലഗിരിയിലേക്കു പ്രവേശിക്കുന്ന 10 അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനപരിശോധന ഇനി ബോഡി വോൺ ക്യാമറയുമായി

എടക്കര: നീലഗിരി അതിര്‍ത്തികളില്‍ പൊലീസുകാരുടെ വാഹനപരിശോധന ഇനി ക്യാമറയില്‍ പതിയും. വാഹനപരിശോധന...