പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി.കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായിരുന്നു എ കെ ഷാനിബ്. ഡോ പി സരിനുമായി എ കെ ഷാനിബ് കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്മാറ്റം ഉണ്ടായത്. സരിനായി പ്രചാരണത്തിനിറങ്ങുമെന്നും എ കെ ഷാനിബ് അറിയിച്ചു.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി തന്നെ തുടരുമെന്ന് എ കെ ഷാനിബ് നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ പിന്മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. പി സരിന്‍ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു.