തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി നിരത്തിലിറക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസില്‍ യാത്ര ചെയ്ത് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്തത് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരവരെയാണ്. കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അത്യാധുനിക സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസിയുടെ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് AC ബസുകള്‍ കഴിഞ്ഞ ആഴ്ചയാണ് സര്‍വീസ് ആരംഭിച്ചത്. സംസ്ഥാനത്ത് 10 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. AC സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍, ആധുനിക സീറ്റിങ് സംവിധനങ്ങള്‍, CCTV തുടങ്ങി നിരവധി സൗകര്യങ്ങളും ബസില്‍ ഉണ്ട്. െ്രെഡവര്‍മാരെ നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യങ്ങളും പ്രധാന പ്രത്യേകതയാണ്.
കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സര്‍വീസ് വിലയിരുത്താനാണ് ഗതാഗത മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെ യാത്ര ചെയ്യതത്. ഭാര്യ ബിന്ദുവും ഒപ്പമുണ്ടായിരുന്നു. സര്‍വീസ് വിജയകരമാണെന്നും കൂടുതല്‍ ബസുകള്‍ ഉടന്‍ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം-തൃശൂര്‍, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാണ് നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ബസുകള്‍ എത്തിയാല്‍ മറ്റു റൂട്ടുകളിലേക്കും സര്‍വീസ് നടത്തും.