ഉള്ളിവില കുത്തനെ ഉയരുന്നു ; വില്ലനായി മഴ

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന സവാള ഉത്പാദക സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് ഉള്ളിയുടെ വില ഉയരുന്നു. കനത്ത മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ 10 മുതല്‍ 15 ദിവസം വരെ വിളവെടുപ്പ് വൈകിയിരിക്കുകയാണ്. ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് വില ഉയരുന്നത്.
കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് രാജ്യത്തെ ചില്ലറ വിപണിയില്‍ ഇപ്പോള്‍ സവാളയുടെ വില. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില. ഉള്ളിക്ക് വിലകയറ്റമുണ്ടാകുമ്പോള്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കൃഷി ചെയ്യാറുള്ള ഖാരിഫ് ഉള്ളിയുടെ വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കനത്ത മഴ പ്രശ്‌നം സൃഷ്ട്ടിച്ചത്. ഇതേ രീതിയില്‍ തന്നെ രണ്ടോ മൂന്നോ ആഴ്ചകൂടി വില തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീപാവലി സീസണായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബഫര്‍ സ്‌റ്റോക്കില്‍ നിന്ന് സവാളയുടെ ചില്ലറ വില്‍പ്പന ആരംഭിക്കുകയും, ഉത്തരേന്ത്യയിലേക്ക് ഗതാഗതചിലവ് കുറച്ചുകൊണ്ട് ഉള്ളി എത്തിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ വന്ദേ മാതരം നിർബന്ധം; ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ...

രാജ്യം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ...

യാത്രക്കാർ ശ്രദ്ധിക്കുക! റെയിൽവേ ടിക്കറ്റിംഗിന് ഇനി പുതിയ ആപ്പ്; മാർച്ച് മുതൽ റെയിൽ വൺ നിലവിൽ വരും

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ...

തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നു; ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, നടപടികൾ അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുളള നടപടികൾ അവസാനഘട്ടത്തിലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ....

ചെന്നൈയിൽ മലയാളി നടിക്ക് നേരെ അതിക്രമം; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചെന്നൈയിൽ മലയാളി യുവനടിയെ കടന്നു പിടിയ്ക്കാൻ ശ്രമം. ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ....