85 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി

വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ തുടരുകയാണ്. ഇന്ന് എയര്‍ ഇന്ത്യയുടെ 20 വിമാനങ്ങള്‍ക്കും അകാസയുടെ 25 വിമാനങ്ങള്‍ക്കും വിസ്താരയുടെ 20 വിമാനങ്ങള്‍ക്കുമുള്‍പ്പടെ 85 വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
180 ഓളം വിമാനങ്ങള്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. 600 കോടി രൂപയോളം നഷ്ടമാണ് ഇതിലൂടെ വിമാന കമ്പനികള്‍ക്ക് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനിടെയാണ് പുതിയ പ്രോട്ടോക്കോള്‍ പുറത്തിറക്കിയത്. ഭീഷണികള്‍ ഉറപ്പാക്കാതെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയോ, വഴിതിരിച്ചുവിടുകയോ ഇല്ല. ആശങ്ക പരത്തുക മാത്രമാണ് സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമെന്നാണ് നിഗമനം.

spot_img

Related news

ഉച്ചയ്ക്ക് മരണം, വിവരം അറിഞ്ഞത് രാത്രി പത്തിന്! തനുശ്രീയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു

ബെംഗളൂരു ഹെബ്ബാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്....

“ശ്രീനന്ദ ഇനി നോവാർന്ന ഓർമ്മ”; മൃതദേഹം കടമ്പഴിപ്പുറത്തെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

ചിക്കമഗളൂരുവിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട്...

സൈക്കിൾ പൈപ്പിനുള്ളിൽ 17 ലക്ഷത്തിന്റെ സ്വർണ്ണം; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ്...

“രഞ്ജിത്തിനെതിരെ തെളിവുണ്ട്, പരാതി വ്യാജമല്ല”; ജാമ്യ ഉത്തരവിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം...

പട പുറപ്പാട് തുടങ്ങി; ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്!

കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി...