കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; വോട്ടെടുപ്പിനിടെ 8 പേർ കുഴഞ്ഞുവീണ് മരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ മുറുകുമ്പോൾ വോട്ട് രേഖപ്പെടുത്തൽ അവതാളത്തിലാകുമോ എന്നണ് ചർച്ച. നിലവിൽ ഇന്നലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്. വടകര പാർലമെൻറ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് നടന്നത്.
കൂടാതെ പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019 നേക്കാൾ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019 ൽ 77.84 ശതമാനമായിരുന്നെങ്കിൽ ഇത്തവണ ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശ തമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിതിരഞ്ഞെടുപ്പിൽ പോളിങ് തന്നെ 77 ശ തമാനമായിരുന്നു. മൂന്നുപതിറ്റാണ്ടി നിടയിലെ ഏറ്റവും ഉയർന്ന പോളിങ് നിലയായിരുന്നു ഇത്. 20 മണ്ഡ ലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ജൂൺ നാലിനാണ് വോട്ടെണ്ണൽ. ഇക്കുറി അന്തിമ കണക്കുകൾ എത്തുന്നതോടെ വോട്ടിങ് നില 75 ശതമാനത്തിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻറെ വിലയിരുത്തൽ.
അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് നിരവധി ആളുകളാണ് കുഴഞ്ഞ് വീണത്. കോഴിക്കോട്, പാലക്കാട്, ആലപ്പുഴഎന്നീ ജില്ലകളിലാണ് കുഴഞ്ഞ് വീണ് മരണം സംഭവിച്ചത്.
കോഴിക്കോടിൽ ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജൻറ് കുറ്റിച്ചിറ സ്വദേശിയും, ബൂത്ത് ഏജന്റുമായ അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആലപ്പുഴയിൽ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു . കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.
പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണ ശബര വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...