ഷോര്‍ട്ട് വീഡിയോയിലൂടെ അതിവേഗം ആശയവിനിമയം, 60 സെക്കന്‍ഡ് വരെ ഷൂട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് വാട്‌സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ, ഷോര്‍ട്ട് വീഡിയോകളിലൂടെ അതിവേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന സേവനമാണ് വാട്‌സ്ആപ്പ് ഒരുക്കാന്‍ പോകുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചര്‍ യാഥാര്‍ഥ്യമാകുന്നതോടെ, വീഡിയോ ഷൂട്ട് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും. 60 സെക്കന്‍ഡ് വരെ വീഡിയോ ഷൂട്ട് ചെയ്ത് കോണ്‍ടാക്ട്‌സില്‍ ഉള്ളവര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന  തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനായി ചാറ്റില്‍ പ്രത്യേക ഓപ്ഷന്‍ ഒരുക്കും. മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. അതായത് മൈക്രോ ഫോണ്‍ ബട്ടണ്‍ ടാപ്പ് ചെയ്യുന്നതോടെ, വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. സുരക്ഷ ഉറപ്പാക്കാന്‍ പുതിയ വീഡിയോ റെക്കോര്‍ഡിങ് ഫീച്ചര്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിരിക്കും. അതായത് മറ്റുള്ളവര്‍ക്ക് ഈ വീഡിയോ ഉപയോഗിക്കാന്‍ സാധിക്കില്ല. 

spot_img

Related news

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടല്‍; സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആപ്പില്‍ സുരക്ഷ വര്‍ധിപ്പിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്...

ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍ 3 ചന്ദ്രനെ തൊട്ടു

ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍...

ട്വിറ്റര്‍ എന്ന പേരും നീലപക്ഷിയും ഇനി ഒര്‍മ; പുതിയ അപ്‌ഡേറ്റില്‍ പേരും ലോഗോയും മാറി

ട്വിറ്റര്‍ ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടുകൂടി പഴയ...

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തി

ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ് എത്തി. ഉപയോക്താക്കളെ ത്രഡ്‌സിലേക്ക്...

വീഡിയോ കോളുകൾക്കിടയിൽ സ്‌ക്രീൻ പങ്കിടാം; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും...