വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി കൈത്താങ്ങായി ഫേസ് വളാഞ്ചേരി യുഎഇ ഫോറം. ഫേസ് വളാഞ്ചേരി റമദാനിൽ സ്വരൂപിച്ച തുകയിൽനിന്നും 25000 രൂപയാണ്, ഭാരവാഹികളായ ഫൈസൽ, സക്കീർ എന്നിവർ ചേർന്ന് വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററർ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിനു കൈമാറിയത്. ചടങ്ങിൽ ഡയാലിസിസ് സെൻ്റർ കൺവീനർ സലാം വളാഞ്ചേരി, ഹാറൂൺ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു.