ജീവകാരുണ്യ മേഖലയിൽ പ്രവർത്തനം നടത്തുന്ന കെ എം സി സി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഷാജഹാൻ കോട്ടപ്പുറത്തിനെ ഉപഹാരം നൽകി ആദരിച്ചു.പിതാവ് അബ്ദുൽ ഖാദർ ഹാജി കോട്ടക്കൽ നിയോജകമണ്ഡലം എം എൽ എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ എ പി സബാഹ്, യൂണിക് വേർഡ് ബിസിനസ് സെന്റർ ദുബായ് ചെയർമാൻ സുലൈമാൻ തുടിമ്മൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.