കോട്ടക്കലില്‍ അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചു.അപകടത്തില്‍ ആര്‍ക്കും കാര്യമായി പരുക്കില്ല.

കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍ ബുധനാഴ്ച രാവിലെയാണ് അഞ്ചു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ടത്തിയ ലോറി കാറിലും നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിലും ക്രെയിനിലും ഇടിച്ചു കയറുകയായിരുന്നു.സംഭവത്തില്‍ സമീപത്തെ തട്ടുകടയ്ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു.നിര്‍ത്തിയിട്ട ബൈക്കുകളിലും ക്രെയിനിലും ആളില്ലാതിരുന്നതിനല്‍ വന്‍ ദുരന്തം ഒഴിവായെന്ന് നാട്ടുകാര്‍ പറയുന്നു.ശീതളപാനീയങ്ങളുമായി പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പുത്തൂര്‍ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് മഞ്ചേരി റോഡിലേക്ക് കയറുകയായിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍, 50 മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചുവീണു. രണ്ടു ബൈക്കുകളും ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

spot_img

Related news

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...

യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വളാഞ്ചേരി: ആതവനാട് പാറേക്കളത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഒറുവില്‍ സൈതലവിയുടെ...

മുഅല്ലിം ഡേ യും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും നടന്നു

നരിപ്പറമ്പ്: ജീലാനി നഗര്‍ മദ് റസത്തുല്‍ ബദ്രിയ്യ ഹാളില്‍ ജീലാനി മഹല്ല്...

നിലമ്പൂരില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു

നിലമ്പൂര്‍: മൂത്തേടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റതായി റിപ്പോര്‍ട്ട്. കാരപ്പുറം സ്വദേശി...

അഴുകിയ ഭക്ഷണം വിളമ്പിയ സാൻഗോസ് റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

വളാഞ്ചേരി: അഴുകിയ ഭക്ഷണം വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് ജില്ലാ...