വിവാഹമോചിതയാണെന്നു ധരിപ്പിച്ച് പ്രവാസിയെ കബളിപ്പിച്ചു; യുവതി തട്ടിയത് 12 ലക്ഷം

പ്രവാസിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചു യുവതിയും കുടുംബവും 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നും വധഭീഷണി മുഴക്കിയെന്നും കാണിച്ചു പരവൂര്‍ തെക്കുംഭാഗം സ്വദേശിയാണു കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിയായ യുവതി അവരുടെ സഹോദരിയുടെയും മാതാപിതാക്കളുടെയും സഹായത്തോടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് മടിക്കുകയാണെന്നും പ്രവാസി ആരോപിക്കുന്നു.

യുവതിയുടെ ബന്ധു ഇദ്ദേഹത്തിനൊപ്പം വിദേശത്തു ജോലി ചെയ്തിരുന്നു. തുടര്‍ന്നു സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതി വിവാഹമോചിതയാണെന്നു ധരിപ്പിച്ചു. വിവാഹം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിക്കുകയും ചെയ്തു. ആദ്യവിവാഹം പരാജയപ്പെട്ടെന്നും യുവതിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ സഹായിക്കണമെന്നും മാതാപിതാക്കളും ആവശ്യപ്പെട്ടു.

പല ആവശ്യങ്ങള്‍ പറഞ്ഞു പ്രവാസിയില്‍ നിന്നു പണവും ഈടാക്കി. ഒരു തവണ യുവതിയുടെ ബന്ധുക്കള്‍ പരവൂരിലെ വീട്ടില്‍ എത്തിയും പണം വാങ്ങിയതായി പറയുന്നു. പിന്നീടു യുവതി വിവാഹമോചിതയല്ലെന്നറിഞ്ഞു ചോദ്യംചെയ്ത പ്രവാസിയെ ക്വട്ടേഷന്‍ നല്‍കി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മാനസികമായ തകര്‍ന്ന പ്രവാസിക്കു ചികിത്സ തേടേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...