‘അര്‍ധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ല’; ഹൈക്കോടതി

അര്‍ധബോധാവസ്ഥയില്‍ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ലഹരി പാനീയം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിക്ക് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി നല്‍കിയ പാനീയം കുടിച്ച പെണ്‍കുട്ടി അര്‍ധബോധാവസ്ഥയിലായതിനാല്‍ ബോധപൂര്‍വം അനുമതി നല്‍കിയതായി കരുതാനാവില്ല. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന്‍ കേസില്‍ കഴമ്പുണ്ടെന്നു വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി നടപടിയില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.

2022 നവംബര്‍ 18ന് ആണ് കേസിനാസ്പദമായ സംഭവം. പ്രതി ലൈബ്രറിയിലേക്ക് വിളിച്ചു വരുത്തി കേക്കും വെളളവും നല്‍കി. ഈ സമയത്ത് പ്രതി കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. പാനീയവും കേക്കും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങി എന്നുമാണ് യുവതിയുടെ മൊഴി.

അര്‍ധബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിനിയെ കോളേജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചതായും ആരോപണമുണ്ട്. അതേസമയം കോളേജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കളളക്കേസ് ചമച്ചതാണെന്നും പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...