കക്കാട് വിനോദസഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

വിനോദസഞ്ചാരത്തിന് എത്തിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴയ്ക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മുഹമ്മദ് റാഷിദിനെ ടൂറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു പിന്നീടാണ് യുവതിയും ഒഴുക്കില്‍പ്പെട്ടതായി പറയുന്നത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ പുഴയില്‍ തിരച്ചില്‍ നടത്തി തസ്‌നിമിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; നിയമസഭയില്‍ തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി വി അന്‍വര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ...