പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 66 വര്‍ഷം കഠിനതടവ്‌

പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി വിവിധ വകുപ്പുകളിലായി 66 വര്‍ഷം കഠിനതടവും ആറര ലക്ഷം രൂപ പിഴയും വിധിച്ചു. കൂട്ടിലങ്ങാടി പാറടി അബ്ദുല്‍ ശക്കീമിന് (ബാവ–53) ആണ് ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ 2 വകുപ്പുപ്രകാരം 20 വര്‍ഷം വീതം കഠിനതടവ്, 2 ലക്ഷം രൂപ വീതം പിഴ, ഇതേ നിയമത്തില്‍ മറ്റു 3 വകുപ്പുപ്രകാരം 5 വര്‍ഷം വീതം കഠിനതടവ്, 50,000 രൂപ വീതം പിഴ, മാനഹാനി വരുത്തിയതിന് 2 വകുപ്പുപ്രകാരം 3 വര്‍ഷം വീതം കഠിനതടവ്, 25,000 രൂപ പിഴ, ജുവനൈല്‍ ജസ്റ്റിസ് പ്രകാരം 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ഇതിനു പുറമേ, വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 2 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക പെണ്‍കുട്ടിക്കു നല്‍കണം. വിക്ടിംസ് കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണം. 2019ല്‍ 2 തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും 2021ല്‍ പ്രതിയുടെ വീട്ടില്‍ വച്ചും ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയെന്നാണു കേസ്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനു വേണ്ടി എ.സോമസുന്ദരന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

spot_img

Related news

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...