സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ (എസ്എസ്എസ്‌സിഎസ്ഒഎ) വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നല്‍കുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

spot_img

Related news

മാസ് എന്‍ട്രിയുമായി വിജയ്, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ആരംഭിച്ചു

നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ആരംഭിച്ചു. വിഴിപുരം...

മലിനീകരണം രൂക്ഷം; ശ്വാസം മുട്ടി ഡല്‍ഹി

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതര നിലയില്‍. വായു ഗുണനിലവാരം സൂചിക...

‘പുതിയ യാത്രയ്ക്ക് തുടക്കമിടുന്ന എന്‍ നന്‍പന്‍’; വിജയ്ക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടന്‍...

നരേന്ദ്ര മോദി മുതൽ യോഗി ആദിത്യനാഥ് വരെ; താര പ്രചാരകരെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി,...

ഏഴ് മാസം ഗര്‍ഭിണി, വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ച് 19കാരി, കാമുകനും സുഹൃത്തുക്കളും കൊലപ്പെടുത്തി

റോത്തക്: കാമുകനില്‍ നിന്ന് ഗര്‍ഭിണിയായി. വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച 19കാരിയെ കൂട്ടുകാരുമൊന്നിച്ച്...