കൊരട്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തൃശൂര്‍: കൊരട്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്നും മടങ്ങുകയായിരുന്നു ഇരുവരും. ഇവര്‍ കയറിയ ട്രെയിനിന് കൊരട്ടിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീഴുകയും മറ്റൊരാള്‍ ട്രെയിനിന് അടിയില്‍ പെടുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

spot_img

Related news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും,...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പൊതുപരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍; സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല: പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്...

കത്തിക്കയറി സ്വര്‍ണ്ണവില

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍....