സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍. പവന് ഇന്ന് 520 രൂപയാണ് വില കൂടിയിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്.
ഇന്ന് കേരളത്തിലെ സ്വര്‍ണ്ണ വില പുതിയ സര്‍വ്വകാല ഉയരം കുറിച്ചു. പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 59,520 രൂപയും, ഗ്രാമിന് 7,440 രൂപയുമാണ് വില. രാജ്യാന്തര സ്വര്‍ണ്ണ വ്യാപാരം റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 10.14 ഡോളര്‍ (0.37%) ഉയര്‍ന്ന് 2,778.98 ഡോളര്‍ എന്ന നിലവാരത്തിലാണ്. സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്.
കേരളത്തിലെ സ്വര്‍ണ്ണ വില ഇന്നലെയും ചരിത്രത്തിലെ സര്‍വ്വകാല ഉയരങ്ങളിലായിരുന്നു. പവന് 59,000 രൂപയും, ഗ്രാമിന് 7,375 രൂപയുമായിരുന്നു വില. ഒക്ടോബര്‍ 10ാം തിയ്യതിയാണ് ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് പവന് 56,200 രൂപയും, ഗ്രാമിന് 7,025 രൂപയുമായിരുന്നു നിരക്കുകള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും, നവംബര്‍ ആദ്യ വാരം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമെല്ലാം സ്വര്‍ണ്ണ വില വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.