ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാം മന്ദിര്‍; 28 ലക്ഷം ദീപങ്ങള്‍ സരയു നദിയുടെ തീരത്ത് തെളിയിക്കും

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ യുപി സര്‍ക്കാര്‍. 28 ലക്ഷം ദീപങ്ങള്‍ സരയു നദിയുടെ തീരത്ത് പ്രഭ ചൊരിയും. പരിസ്ഥിതി സൗഹാര്‍ദപരമായാണ് ഇത്തവണ ആഘോഷങ്ങള്‍ നടക്കുക. അയോധ്യയില രാം മന്ദിര്‍ നിര്‍മ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്.

ഇത്തവണ 28 ലക്ഷം ദിയകള്‍ (ചെറു മണ്‍ചെരാതുകള്‍) സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സര്‍ക്കാരിനുണ്ട്. കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് ക്ഷേത്രത്തില്‍ കത്തിക്കാന്‍ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേകം പൂക്കള്‍ കൊണ്ട് രാം മന്ദിര്‍ മുഴുവനും അലങ്കരിക്കും.

ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാന്‍ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 രാത്രിവരെ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നിരിക്കും. ക്ഷേത്രത്തിന്റെ 4ബി ഗേറ്റില്‍ നിന്നും സന്ദര്‍ശര്‍ക്ക് പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

സരയൂ നദിയുടെ 55 കല്‍പ്പടവുകളില്‍ 30,000 വോളന്റിയര്‍മാരുടെ സേവനമാണ് 28 ലക്ഷം ദിയകള്‍ തെളിക്കാനായി സജ്ജമാക്കിയിരിക്കുന്നത്. വിളക്കു തെളിയിക്കുന്നതിന് 2000 ആളുകള്‍ മേല്‍നോട്ടവും വഹിക്കും. 80,000 ദിയകള്‍ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. 150 വാളന്റിയര്‍മാരെയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

28 ലക്ഷം ദിയകള്‍ സരയൂ നദീ തീരത്ത് തെളിയുക ഒക്ടോബര്‍ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും. പ്രത്യേകം ടി ഷര്‍ട്ടുകളും ഐഡി കാര്‍ഡുകളും ക്യൂആര്‍ കോഡ് പതിപ്പിച്ച തൊപ്പികളും വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

spot_img

Related news

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...

രാജ്യ തലസ്ഥാനത്ത് ഇനി താമരക്കാലം: മോദി മാജിക്കില്‍ ഡല്‍ഹി പിടിച്ച് ബിജെപി

27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുകയാണ് ബിജെപി. 2015ലും...

കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്റെ തണ്ട് വിതരണം ചെയ്ത യുവാവിന്റെ വരുമാനം 40000 രൂപ

പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ ഒരു മുതല്‍മുടക്കും കൂടാതെ ഒരാഴ്ച കൊണ്ട്...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍...

പുതിയ സൂപ്പര്‍ ആപ്പ് ‘സ്വറെയില്‍’ അവതരിപ്പിച്ചു; ഇനി എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍

ദില്ലി: എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി റെയില്‍വേ...