കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസിനെതിരെ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി പിവി അന്‍വര്‍. എംഎല്‍എ. പി.വി അന്‍വറിന്റെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തിരുന്നു.
2022 നവംബര്‍ 10-ന് ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പതിനാലുകാരിയുടേതെന്ന് കാണിക്കുന്ന അഭിമുഖം വ്യാജമെന്നാണ് പരാതി. കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലാണ് മൊഴിയെടുക്കല്‍. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
‘നര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് ‘ എന്ന പേരില്‍ കഴിഞ്ഞ നവംബര്‍ 10നാണ് മയക്കുമരുന്നിനെതിരായ വാര്‍ത്ത സംപ്രേഷണംചെയ്തത്. സംഭവത്തിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.