തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്കാന് തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്കാന് തീരുമാനമുണ്ടാകുക. ബാറുകളെ പോലെ ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുത്താനാണ് നീക്കം.
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.