ഒന്നിച്ച് ജെന്‍സണുമായി എത്തേണ്ട വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഉറ്റവനില്ലാതെ മമ്മൂട്ടിയെ കാണാന്‍ ശ്രുതി കൊച്ചിയില്‍ എത്തി. അതിഥിയായി സമൂഹവിവാഹത്തില്‍ പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെന്‍സന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങില്‍ ശ്രുതിയെയും ജെന്‍സനെയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെന്‍സണ്‍ കാറപകടത്തില്‍ മരണമടയുന്നത്.

കഴിഞ്ഞ ദിവസം ‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കൊച്ചിയില്‍ നടന്നപ്പോള്‍ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏല്‍പ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദേശം. സമദ് അതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ആ തുക മമ്മൂട്ടി ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചത് മ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ട് കുര്യക്കോസാണ്.

spot_img

Related news

ഇന്‍സ്റ്റയിലെ പോസ്റ്റില്‍ കമന്റിട്ടു, രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്ക് കെഎസ്‌യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍....

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...

ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി...