‘ഗംഭീര തുടക്കമെന്ന്’ BJP സഖ്യകക്ഷികള്‍; വിജയ് ബിജെപിയുടെ ‘സി’ ടീം: ഡിഎംകെ

തമിഴക വെട്രിക് കഴകത്തിന്റെ സമ്മേളനവേദിയില്‍ വിജയ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിഎംകെ. വിജയ് നയം പ്രഖ്യാപിച്ചില്ലെന്നും ഒരു കൂട്ടം ആളുകളെ കൂട്ടി എന്തോ പറഞ്ഞതാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചു. ഇതിലും ആളെത്തിയ നിരവധി സമ്മേളനങ്ങള്‍ ഡിഎംകെ നടത്തിയിട്ടുണ്ട്. വിജയ്ക്ക് അണ്ണാ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബിജെപിയുടെ ‘സി’ ടീം എന്ന് നിയമമന്ത്രി രഘുപതിയും പറഞ്ഞു.

തമിഴ്‌നാട്ടിലെ ബിജെപി സഖ്യകക്ഷികളായ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും വിജയ്‌യെ പ്രകീര്‍ത്തിച്ചു. ഗംഭീര തുടക്കം എന്നാണ് ഇരുപാര്‍ട്ടികളുടെയും പ്രതികരണം. അധികാരത്തിന്റെ പങ്കു നല്‍കുമെന്ന വാഗ്ദാനം സ്വാഗതാര്‍ഹമാണെന്നും പ്രതികരണം. എന്‍ഡിഎ ടിക്കറ്റില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടികളാണ് ഇന്നലത്തെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് ശേഷം വിജയിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് തങ്ങളും ഡിഎംകെയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചാണ് ടിവികെ സമ്മേളനത്തില്‍ നിന്ന് നടന്‍ വിജയ് മടങ്ങിയത്. വിജയ്ക്ക് തമിഴ് രാഷ്ട്രീയത്തില്‍ മുഖ്യപാര്‍ട്ടിയായി മാറാനുള്ള സുവര്‍ണാവസരവും മുന്നിലുണ്ട്. വിജയ്‌യും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും തമ്മിലാകും ഇനിയുള്ള പോരെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തല്‍. വിജയിക്ക് പിന്തുണയുമായി പ്രകാശ് രാജും രംഗത്തെത്തി.

തമിഴ്ജനതയെ ഡ്രാവിഡ ലേബല്‍ ഉയര്‍ത്തി കബളിപ്പിക്കുന്ന കുടുംബാധിത്യ അഴിമതിപാര്‍ട്ടി. കടുത്തഭാഷയില്‍ ഡിഎംകെയെ വിമര്‍ശിക്കുന്നത് വഴി വിജയ് ലക്ഷ്യമിടുന്നത് വ്യക്തമാണ്. സമ്മേളനവേദിയില്‍ വച്ചു തന്നെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടി തങ്ങളാണെന്ന സന്ദേശം വിജയ് സ്ഥാപിച്ചു. നിലവിലെ തമിഴ് രാഷ്ട്രീയ സാഹചര്യത്തില്‍ വിജയ്ക്ക് മുന്നില്‍ അതിനുള്ള അവസരവുമുണ്ട്. മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെ പല കഷണങ്ങളായി ചിതറി ശക്തിക്ഷയിച്ച നിലയിലാണ്. ബിജെപിയോട് ആകട്ടെ ഇതുവരെ തമിഴ് ജനത സമരസപ്പെട്ടിട്ടില്ല. ശേഷിക്കുന്ന പാര്‍ട്ടികളൊന്നും വലിയ ശക്തിയാകാനുള്ള സാധ്യതയുമില്ല. തമിഴകത്ത് വിജയ്‌യുടെ ടിവികെയ്ക്ക് ഒരിടമുണ്ട്. പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടേണ്ട പണിയും ടിവികെയ്ക്ക് ഇല്ല.

പാര്‍ട്ടി പ്രവര്‍ത്തകരായി വിജയ്‌യുടെ ആരാധകക്കൂട്ടം ഇതിനോടകം മാറിയെന്നാണ് ടിവികെയുടെ വിലയിരുത്തല്‍. എതിര്‍പാളയത്ത് ഉള്ളത് വിജയ്‌യുടെ സുഹൃത്ത് കൂടിയായ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ്. ചെറുപ്പത്തിന്റെ കരുത്തില്‍ ഇരുവരും തമ്മിലുള്ള പോരാകും 2026ല്‍ തമിഴ്‌നാട്ടില്‍ നടക്കുക. ബിജെപി പ്രതീക്ഷവയ്ക്കുന്ന തങ്ങളുടെ നേതാവ് കെ അണ്ണാമലൈയും ചെറുപ്പമാണ്. വിജയ്ക്ക് സമ്മേളനത്തിന് മുന്‍പ് ആശംസ നേര്‍ന്ന ഉദയനിധി എന്ത് മറുപടി വിമര്‍ശനങ്ങള്‍ക്ക് നല്‍കുമെന്നത് ശ്രദ്ദേയമാകും. ആഞ്ഞുപിടിച്ചാല്‍ ടിവികെയ്ക്ക് നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ അത്ഭുതങ്ങള്‍ കാട്ടാനാകും.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...