ഗവര്‍ണറുടെ യാത്രകള്‍ക്കായി ഖജനാവില്‍ നിന്നും ചെലവായത് ഒരു കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാസം 25 ദിവസമെങ്കിലും ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാര്‍ഗനിര്‍ദ്ദേശമാണ് ഗവര്‍ണര്‍ ലംഘിച്ചത്. 2022 നവംബറില്‍ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍ ഈ വര്‍ഷം 143 ദിവസത്തോളം യാത്രയിലായിരുന്നു.


ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022ല്‍ 11.63 ലക്ഷം രൂപയും 2021ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടിരുന്നു. ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്നസുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ വിനിയോഗിക്കുന്നത്. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ വാദം.


2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയിലായിരുന്നു. 2021ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.ടൂര്‍ എക്‌സ്‌പെന്‍സസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണറുടെ യാത്രാചെലവുകള്‍ക്കുള്ള പണം വിനിയോഗിക്കുന്നത്. നാല് വര്‍ഷത്തിനിടെ46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയും.

spot_img

Related news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും,...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പൊതുപരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍; സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല: പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്...

കത്തിക്കയറി സ്വര്‍ണ്ണവില

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍....