പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്‌നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’ 1000 കോടി ക്ലബില്‍ ഇടം നേടി. പതിനഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 1000 കോടി ക്ലബില്‍ ഇടം നേടിയത്. പ്രഭാസിന്റെ 1000 കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് കല്‍ക്കി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2വാണ് ഇതിന് മുന്നേ 1000 കോടി നേടിയ പ്രഭാസ് ചിത്രം.
ഇന്ത്യയില്‍ നിന്ന് മാത്രം കല്‍ക്കി 2898 എഡി 550 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്റെ ഇന്ത്യന്‍ കളക്ഷനെ മറികടന്നിരിക്കുകയാണ് കല്‍ക്കി 2898 എഡി. 548 കോടിയായിരുന്നു പത്താന്റെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. നാളെയോടെ കല്‍ക്കി അനിമലിന്റെ ഇന്ത്യന്‍ കളക്ഷനായ 553 കോടി മറികടക്കും എന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.