മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ മരിച്ച നിലയില്‍

ഇടുക്കി: ഉപ്പുതറയില്‍ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. നാലാംമൈല്‍ കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ ടോം എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള ഇളയകുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.കുഞ്ഞിന്റെ മരണത്തില്‍ ലിജ അതീവ ദുഖിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വീട്ടുകാര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് വിവരം. വീട്ടുകാര്‍ തിരിച്ചുവന്ന് നോക്കുമ്പോള്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

spot_img

Related news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും,...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പൊതുപരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍; സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല: പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്...

കത്തിക്കയറി സ്വര്‍ണ്ണവില

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍....