കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണനാണ് (23) കൊല്ലപ്പെട്ടത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.
മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.