ബ്ലാക്ക് ഫ്രൈഡേ കച്ചവടം പൊടിപൊടിക്കുന്നതിനിടെ അവസരം മുതലെടുത്ത് തട്ടിപ്പുകാര്‍. ഇവര്‍ പ്രധാനമായും ഷോപ്പര്‍മാരെയാണ് ടാര്‍ഗറ്റ് ചെയ്തത്. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് വ്യാജ വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 89% ത്തിന്റെ വര്‍ധനവുണ്ടായി. ഷോപ്പിങുമായി ബന്ധപ്പെട്ട 80% ഇമെയിലുകളും തട്ടിപ്പുകളായി ഫ്‌ലാഗ് ചെയ്യപ്പെട്ടു. വിശ്വസനീയമായ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ പോലും ദോഷകരമായ സൈറ്റുകളിലേക്കാണ് ഉപയോക്താക്കളെ നയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തട്ടിപ്പ് വെബ്സൈറ്റുകളെ കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഓണ്‍ലൈന്‍ ഷോപ്പര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഎസ് വിപണിയുടെ 95% ആധിപത്യം പുലര്‍ത്തുന്ന ക്രോം, സഫാരി, എഡ്ജ് തുടങ്ങിയ ജനപ്രിയ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് വളരെ പ്രധാനമാണ്. ഈ ഭീഷണികള്‍ക്ക് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കാനും ഷോപ്പര്‍മാരോട് എഫ്ബിഐ അഭ്യര്‍ത്ഥിച്ചു.
വര്‍ഷത്തിലെ ഏതെങ്കിലുമൊരു പ്രത്യേക സമയത്തോ അവധിക്കാലത്തോ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഡീലുകളെ കുറിച്ച് എപ്പോഴും ജാഗ്രത പുലര്‍ത്തുക. കള്ളത്തരം നടത്തുന്നവരുടെ അടുത്ത ഇരയാകരുത്. ആയിരക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും അവധിക്കാല ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുവെന്നും എഫ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഓണ്‍ലൈന്‍ വഴി നടക്കുന്ന നോണ്‍-പേയ്മെന്റ് സ്‌കാമുകള്‍, ലേല തട്ടിപ്പ്, ഗിഫ്റ്റ് കാര്‍ഡ് തട്ടിപ്പ് എന്നിവയാണ് എഫ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്ന സൈബര്‍ തട്ടിപ്പുകളിലുള്‍പ്പെടുന്നവ.