മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കാളിദാസനും താരിണിക്കും പ്രണയസാഫല്യം

നടന്‍ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാര്‍ത്തി. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്‌റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് പ്രണയ സാഫല്യം.

പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. ഇരുവരും കഴിഞ്ഞ വെള്ളിയാഴ്ച്ച ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോള്‍ഡന്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു കാളിദാസിന്റെ വേഷം.

നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പാണ്. 2022ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും പങ്കെടുത്തിരുന്നു.

spot_img

Related news

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മധുവിധു’; നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 4.3 കോടി

ഷറഫുദ്ദീനും കല്യാണി പണിക്കരും പ്രധാന വേഷങ്ങളിൽ എത്തിയ 'മധുവിധു' തിയറ്ററുകളിൽ തരംഗമാകുന്നു....

റെക്കോർഡുകൾ തകർക്കാൻ ‘പേട്രിയറ്റ്’ വരുന്നു! ആദ്യദിന ബുക്കിംഗിൽ ചരിത്ര കുതിപ്പ്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ...

ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘വാഴ 2’; ആഗോളതലത്തിൽ 200 കോടി തിളക്കം!

കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് 'വാഴ 2' മുന്നേറുന്നു....