ജീപ്പ് പിന്നിലേക്ക് ഉരുണ്ടു; ടയറിനടിയിൽ കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ കർഷകന് ദാരുണാന്ത്യം

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി പറമ്പാടന്‍ അലവിക്കുട്ടിയാണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍മലയില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

കാരശ്ശേരി പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയിട്ടുള്ള അലവികുട്ടി, ഭാര്യക്കൊപ്പം കൊളക്കാടന്‍ മലയിലെ സ്വന്തം കൃഷി സ്ഥലത്തേക്ക് പോയതായിരുന്നു. കൃഷിക്ക് ഉപയോഗിക്കാനായി ചാക്കില്‍ വളം ഉള്‍പ്പെടെയായാണ് യാത്ര തിരിച്ചത്. കയറ്റത്തില്‍ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോള്‍ അലവിക്കുട്ടി ഭാര്യയോട് വാഹനത്തില്‍ നിന്നിറങ്ങി ടയറിന്റെ അടിയില്‍ കല്ല് വെയ്ക്കാന്‍ പറഞ്ഞു. കല്ല് വച്ചിട്ടും ബ്രേക്ക് ലഭിക്കാതായതോടെ ഇദ്ദേഹം തന്നെ വണ്ടിയില്‍ നിന്നിറങ്ങി മറ്റൊരു കല്ല് വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഭാര്യയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇദ്ദേഹത്തെ പുറത്തെടുക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

spot_img

Related news

ആസാമിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിജയം സുനിശ്ചിതം

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തമിഴ്‌നാട്ടിലും...

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലി; റിയാൻ പരാഗിന് പിഴ ശിക്ഷ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ചതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് നായകൻ...

മത്തിയുടെ തിരിച്ചുവരവ്! കേരളത്തിൽ പിടിച്ചത് 1.68 ലക്ഷം ടൺ; എറണാകുളം ജില്ല ഒന്നാമത്

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 35.7 ലക്ഷം...

പോലീസ് ട്രെയിനിങ് കോളജിൽ ‘മാർക്ക് ദാനം’? പരീക്ഷ അട്ടിമറിച്ചെന്ന് ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ പരീക്ഷയിൽ വ്യാപക അട്ടിമറി നടന്നതായി...

കല്യാണ സദ്യക്ക് പിന്നാലെ ‘ഭാഗ്യക്കുറി’! അതിഥികൾക്കായി ഒരു കോടിയുടെ സ്വപ്നം

തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ...