പൊന്നാനി ബീച്ചിലെ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്, ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22) യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പ്രതികരിച്ചു.

യുവതിയും ഭർത്താവും ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ബീച്ചിലേക്ക് പോയത്. ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

spot_img

Related news

മലപ്പുറത്ത് കുടുംബവഴക്കിനിടെ ദാരുണാന്ത്യം; വളാഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ യുവാവ് മരണപ്പെട്ടു. കൂടശേരിപ്പാറ...

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...