ഐ.സി.എസ്.ഇ, ഐ.എസ്.സി ഫലം പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ പെൺകുട്ടികൾ, ദക്ഷിണ മേഖലയ്ക്ക് അഭിമാനം!

ദില്ലി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരിക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.18 % ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 % വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. രണ്ടു ക്ലാസുകളിലും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനത്തിൽ ദക്ഷിണ മേഖലയാണ് മുന്നിൽ. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 30 വരെയും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 12 മുതൽ ഏപ്രിൽ 6 വരെയുമാണ് നടന്നത്. ഒരു ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ, രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയത്. സിഐഎസ് സി ഇ (CISCE) യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം.

spot_img

Related news

വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി ഐഐടി പ്രൊഫസർ; സോഷ്യൽ മീഡിയയിൽ വൈറലായി ഈ പിറന്നാൾ ആഘോഷം

അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ നേർക്കാഴ്ചയായി ഒരു പിറന്നാൾ ആഘോഷം....

നിർണ്ണായക ജനവിധി; തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു

വാശിയേറിയ പരസ്യപ്രചാരണങ്ങൾക്കും രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ഒടുവിൽ തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന്...

തമിഴകത്തും ബംഗാളിലും ഇന്ന് കൊട്ടിക്കലാശം; ഇനി പോളിംഗ് ചൂടിലേക്ക്!

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് (ഏപ്രിൽ 21)...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സമാനമായ പരാതിയുമായി കോൺഗ്രസ് നേതാവ് അനിൽ അക്കരയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി...

രാത്രി 8:30-ന് മോദി വരുന്നു; വനിതാ സംവരണ ബില്ലിലെ തോൽവിയിൽ പ്രതിപക്ഷത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി

ലോക്‌സഭയിൽ വനിതാ സംവരണ ഭേദഗതി ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ രാജ്യം ഉറ്റുനോക്കുന്ന...