ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘മധുവിധു’; നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 4.3 കോടി

ഷറഫുദ്ദീനും കല്യാണി പണിക്കരും പ്രധാന വേഷങ്ങളിൽ എത്തിയ ‘മധുവിധു’ തിയറ്ററുകളിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 4.3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകരും കുട്ടികളും ചിത്രം ഏറ്റെടുത്തതാണ് ഈ വമ്പൻ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.

നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം ഷറഫുദ്ദീന്റെയും അസീസ് നെടുമങ്ങാടിന്റെയും ഉജ്ജ്വലമായ കോമഡി പ്രകടനങ്ങളാണ്. വെക്കേഷൻ കാലത്ത് കുട്ടികൾക്കൊപ്പം ധൈര്യമായി തിയറ്ററിലെത്തി ആസ്വദിക്കാവുന്ന ക്ലീൻ എന്റർടൈനർ എന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രധാന അഭിപ്രായം. ‘പൊന്മാൻ’, ‘ഗഗനചാരി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് നിർമ്മിച്ച പന്ത്രണ്ടാമത്തെ സിനിമയാണ് ‘മധുവിധു’. നിർമ്മാണ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ സായ്കുമാർ, ജഗദീഷ്, വിനീത് തട്ടിൽ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതവും വിശ്വജിത് ഒടുക്കത്തിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റുകൂട്ടി. ശാന്തകുമാറും മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഫാർസ് ഫിലിംസ് വിദേശത്ത് വിതരണത്തിനെത്തിച്ച ചിത്രം വരും ദിവസങ്ങളിലും കളക്ഷനിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

spot_img

Related news

ചിരിയിൽ നിന്ന് കണ്ണീരിലേക്ക്; മലയാളത്തെ വിസ്മയിപ്പിച്ച സലിം കുമാറിന്റെ അഭിനയ വിസ്മയം…

മുപ്പതു വർഷം നീണ്ട അഭിനയജീവിതം. അതിൽ ഭൂരിഭാഗവും മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നിമിഷങ്ങൾ....

തിയേറ്ററുകളിൽ കൈയടി നേടിയ മാത്യു-ദേവിക ചിത്രം ‘സുഖമാണോ സുഖമാണ്’ ഒടിടിയിലെത്തി; സ്ട്രീമിങ് ആമസോൺ പ്രൈമിൽ

പ്രേക്ഷകരുടെ പ്രിയ യുവതാരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒന്നിച്ച...

ബോക്സ് ഓഫീസിൽ തരംഗം തീർത്ത ‘അതിരടി’ ഒടിടിയിലേക്ക്; സ്ട്രീമിങ് ജൂണിൽ

തിയേറ്ററുകളിൽ ചിരിയുടെയും ആക്ഷന്റെയും പൂരം തീർത്ത ബേസിൽ ജോസഫ്, ടൊവിനോ തോമസ്,...

ചലച്ചിത്ര അക്കാദമിയിൽ അഴിച്ചുപണി: റസൂൽ പൂക്കുട്ടി രാജിവെച്ചു; പ്രേംകുമാർ പുതിയ ചെയർമാനായേക്കും

സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമിയിൽ കൂട്ടരാജി. അക്കാദമി ചെയർമാൻ...

ഭാവപ്പകർച്ചകളുടെ വിസ്മയഗോപുരം; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം!

മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്' ഇന്ന് 66-ാം ജന്മദിനം. ഭാവപ്പകർച്ചകളുടെ വിസ്മയഗോപുരമായി, വില്ലൻ...