തവനൂരിന് പിന്നാലെ വണ്ടൂരിലും സതീശൻ ഫ്ലക്സ്; വാർത്ത വന്നതോടെ ഫ്ലക്സുകൾ നശിപ്പിച്ചു!

വണ്ടൂര്‍: കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ്. വാര്‍ത്തയ്ക്ക് പിന്നാലെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ആരാണ് നശിപ്പിച്ചതെന്ന് വ്യക്തമല്ല.

‘വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’, എന്ന വാചകങ്ങളാണ് ഫ്ലക്‌സില്‍ ഉണ്ടായിരുന്നത്. വണ്ടൂര്‍ ബൈപ്പാസ് റോഡിലും പൂക്കളത്തുമാണ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. ഇന്നലെ തവനൂരിലും വി ഡി സതീശനെ പിന്തുണച്ച് ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്.

മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു. എന്നാൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

spot_img

Related news

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി...

കേരളത്തിൽ വേനൽമഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു!

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ...

വനത്തിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും! വിറകെടുക്കാൻ പോയ സ്ത്രീകൾ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച

കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. തെന്മല...

മിൽമ പാൽ വില വർധനവിന് സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ...

വിദ്യാർത്ഥികൾ കാത്തിരുന്ന ആ ദിവസം എത്തി; പത്താം ക്ലാസ് ഫലം 15-നും ഹയർ സെക്കൻഡറി 22-നും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന്...