കേരളത്തിൽ വേനൽമഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു!

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ഇന്നും വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത് ഉയർന്ന താപനിലയാണ്. പാലക്കാട് ജില്ലയിൽ 39.9 ഡിഗ്രി സെൽഷ്യസും കൊല്ലം പുനലൂരിൽ 37. 6 ഡിഗ്രി സെൽഷ്യസും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37. 2 ഡിഗ്രി സെൽഷ്യസും ചൂടാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെ ഇന്ന് ഇനിയും താപനില ഉയരാൻ തന്നെയാണ് സാധ്യത. നിലവിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലർട്ട് തുടരുകയാണ്.

spot_img

Related news

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി...

വനത്തിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും! വിറകെടുക്കാൻ പോയ സ്ത്രീകൾ കണ്ടത് ഭീതിപ്പെടുത്തുന്ന കാഴ്ച

കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. തെന്മല...

തവനൂരിന് പിന്നാലെ വണ്ടൂരിലും സതീശൻ ഫ്ലക്സ്; വാർത്ത വന്നതോടെ ഫ്ലക്സുകൾ നശിപ്പിച്ചു!

വണ്ടൂര്‍: കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തില്‍...

മിൽമ പാൽ വില വർധനവിന് സർക്കാർ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ...

വിദ്യാർത്ഥികൾ കാത്തിരുന്ന ആ ദിവസം എത്തി; പത്താം ക്ലാസ് ഫലം 15-നും ഹയർ സെക്കൻഡറി 22-നും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന്...