പ്രണയമെന്ന പേരില്‍ പിന്നാലെ നടന്ന് ശല്യം ചെയ്തത് മൂന്ന് വര്‍ഷം; 17കാരിയെ തീയിട്ട് കൊന്ന് 21കാരന്‍

വിജയവാഡ: പ്രണയമെന്ന പേരില്‍ 17കാരിയെ ശല്യപ്പെടുത്തിയത് മൂന്ന് വര്‍ഷം. വഴങ്ങില്ലെന്ന് വ്യക്തമായതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ച് 21കാരന്‍. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. 17കാരിയെ യുവാവിന്റെ ശല്യം മൂലം വീട്ടുകാര്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന് താല്‍പര്യമില്ലെന്ന് 17കാരി യുവാവിനോട് വിശദമാക്കിയിരുന്നു.

ഇതില്‍ പ്രകോപിതനായി തിങ്കളാഴ്ച പുലര്‍ച്ചെ 17കാരിയുടെ പഠന മുറിയില്‍ അതിക്രമിച്ച് കയറിയ ശേഷം പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. ഉച്ചത്തില്‍ നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു കൊടും ക്രൂരത. പുകയും തീപിടിച്ചതും കണ്ട അയല്‍വാസികള്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റിട്ടും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെയായിരുന്നു.

സംഭവത്തില്‍ വേല്‍ദുര്‍തി മണ്ഡലിലെ സമര്‍ലകോട്ട സ്വദേശിയായ രാഘവേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ചികിത്സയില്‍ കഴിയുകയാണ്. യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ആറ് മാസം മുന്‍പാണ് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടിലെത്തിയത്.

അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്നുള്ള യുവാവും പെണ്‍കുട്ടിയും ഒരേ വിദ്യാഭ്യാസ സ്ഥാപനത്തിലായിരുന്നു പഠിച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റും ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞും സംഭവ സ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി കൊല്ലപ്പെട്ടു. ദാരുണ സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവാവിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

Related news

സിജെപി സമരത്തിന് മുൻപേ പ്രവർത്തകർ കസ്റ്റഡിയിൽ; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന...

വിഖ്യാത നടൻ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം 75-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന്

ഗോവ: വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു....

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ...

വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേർ പുറത്ത്; എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്

തിരുവനന്തപുരം: എസ്ഐആർ നടപടിക്കെതിരെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ...

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; വായ്പാ പലിശയിൽ വർധനയ്ക്ക് സാധ്യത

മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക്...