നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ അജയന്റെ മകൾ അഞ്ജലി (18) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കോട്ടയം ചന്തക്കവലയിൽ അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തുന്ന ‘തണ്ടപ്ര’ എന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. നാഗമ്പടം ഭാഗത്തുനിന്ന് ചന്തക്കവലയിലേക്ക് വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതി പോസ്റ്റും തകർത്ത ബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ അഞ്ജലി ഉൾപ്പെടെ അഞ്ച് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടിൽ ജയ (51), കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടിൽ എ.കെ. സുനി (46) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജുവിനെയും കണ്ടക്ടർ മലകുന്നം സ്വദേശി ഷാലുവിനെയും വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കേരളത്തിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത...