സ്റ്റെബിലൈസര്‍ എന്ന പേരില്‍ ബസില്‍ എത്തിച്ചിരുന്നത് ലഹരി വസ്തു; ബസ് ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ്

കാണ്‍പൂര്‍: നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പൊതുഗതാഗത വകുപ്പിന്റെ ബസില്‍ ലഹരിമരുന്ന് കടത്തിയ ഡ്രൈവര്‍ക്ക് 15 വര്‍ഷം തടവ് ശിക്ഷ. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കരാര്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചത് കാണ്‍പൂരിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കോടതിയാണ്. തടവ് ശിക്ഷയ്ക്ക് പുറമേ 1.5 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് ചരസ് ബസില്‍ എത്തിച്ച് കാണ്‍പൂരില്‍ വിറ്റഴിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇയാള്‍ കുടുങ്ങിയത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയിലാണ്. സഞ്ജയ് തിവാരി എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാളില്‍ നിന്ന് 5 കിലോഗ്രാം ലഹരിമരുന്നാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയത്. സ്റ്റെബിലൈസര്‍ കാര്‍ട്ടണില്‍ വച്ചായിരുന്നു ലഹരി കടത്ത്. നേപ്പാള്‍ സ്വദേശിയായ ഇടനിലക്കാരനില്‍ നിന്നായിരുന്നു ഇയാള്‍ ചരസ് വാങ്ങിയിരുന്നത്.

spot_img

Related news

ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥികളുടെ മദ്യപാനം; തക്കലൈ സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ...

ലാർ ഗിബ്ബൺ കൈവശം വെച്ച സംഭവം; നടൻ വിക്രമിനോട് വനംവകുപ്പ് വിശദീകരണം തേടി

വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനമായ ലാർ ഗിബ്ബൺ കുരങ്ങിനെ കൈവശം...

ഓണാവധിയിൽ കേരളത്തിലേക്ക് കൂടുതൽ യാത്രാ സൗകര്യം; കർണാടകയിൽ നിന്ന് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണാവധിയിലെ യാത്രാത്തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക...

സ്വാതന്ത്ര്യദിനം: രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് ശശിധരൻ ശങ്കരന് ധീരതയ്ക്കുള്ള മെഡൽ

ഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് സേനാ മെഡലുകൾ പ്രഖ്യാപിച്ചു. പൊലീസ്, ഫയർ...

രാജ്യത്ത് പുതിയ സെൻസസിന് കളമൊരുങ്ങുന്നു; ചോദ്യാവലി പുറത്തിറക്കി, ആദ്യമായി ജാതിവിവരങ്ങളും ശേഖരിക്കും

ഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി....