കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതായത്. സഹോദരനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. അസുഖം കാരണം കുട്ടി 10 ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഈ സമയത്തൊക്കെ കുട്ടി വീട്ടിലും ചുറ്റുവട്ടത്തും തന്നെയുണ്ടായിരുന്നു. ഇന്നലെ കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണി കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം മനസിലാക്കിയത്. ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് എല്ലായിടത്തും കുട്ടിയെ തെരഞ്ഞു. ഇന്നലെ അര്‍ധരാത്രിയ്ക്കും പുലര്‍ച്ചെയ്ക്കും ഇടയിലാണ് കുട്ടിയുടെ മൃതദേഹം അയല്‍വീട്ടിലെ ടെറസില്‍ നിന്ന് കിട്ടുന്നത്.

കുട്ടിയെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

spot_img

Related news

ദില്ലി ചർച്ചകളിൽ കേരള നേതാക്കൾ; സ്ഥാനാർത്ഥി പട്ടികയും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് പരിശോധിക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ...

വിദേശത്ത് ജനിച്ചവർക്കും വോട്ടില്ല? തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഓപ്ഷനുകളില്ല; പ്രവാസികൾക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്‌ സാങ്കേതിക തടസം....

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...