ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

മുംബൈ: പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന ‘സൂപ്പര്‍ ഹീറോ പ്രീപെയ്ഡ് പ്ലാന്‍’ അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). ഈ പ്ലാന്‍ പ്രകാരം അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍.

അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്ഓണ്‍ പ്രീപെയ്ഡ് പ്ലാനാണ് സൂപ്പര്‍ ഹീറോ. വിഐയുടെ മിഡ്‌നൈറ്റ് ഡാറ്റാ പ്ലാനുകള്‍ക്ക് സമാനമാണിത്. ഡാറ്റ തീരുമോ എന്ന ഭയമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. വോഡാഫോണ്‍ ഐഡിയയുടെ സൂപ്പര്‍ ഹീറോ പ്രീപെയ്ഡ് പ്ലാന്‍ കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ്.

2 ജിബിയോ അതില്‍ക്കൂടുതലോ ഡാറ്റ പ്രധാനം ചെയ്യുന്ന 365 രൂപ മുതലുള്ള റീച്ചാര്‍ജ് പാക്കേജുകള്‍ക്കൊപ്പം സൂപ്പര്‍ ഹീറോ പ്ലാന്‍ ആസ്വദിക്കാം. ഇത്തരത്തിലുള്ള 19 റീച്ചാര്‍ജ് പ്ലാനുകള്‍ വിഐക്കുണ്ട്. സൂപ്പര്‍ ഹീറോ പ്ലാന്‍ കേരളം അടക്കമുള്ള സര്‍ക്കിളുകളില്‍ വിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ് കോള്‍, ദിവസം 100 വീതം സൗജന്യ എസ്എംഎസ് എന്നിവ തുടങ്ങി ചില സൂപ്പര്‍ ഹീറോ പ്ലാനില്‍ സോണി ലിവും നെറ്റ്ഫ്‌ലിക്‌സും അടക്കമുള്ള ഒടിടി സേവനങ്ങളും ലഭിക്കും. താരിഫ് നിരക്ക് വര്‍ധനവോടെ നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വോഡാഫോണ്‍ ഐഡിയയുടെ പുതിയ സൂപ്പര്‍ ഹീറോ പ്ലാന്‍. വീക്കെന്‍ഡ് ഡാറ്റ റോള്‍ഓവര്‍, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പുത്തന്‍ സൂപ്പര്‍ ഹീറോ പ്ലാനില്‍ വിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

spot_img

Related news

യുപിഐ ആപ്പുകള്‍ ഡൗണ്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി

ദില്ലി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ,...

വിഡിയോകളും ചിത്രങ്ങളും അയക്കുമ്പോള്‍ കൂടുതല്‍ സ്വകാര്യത; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍...

ലോകം മുഴുവനും ജിബ്ലി തരംഗം; ഈ ട്രെന്‍ഡിനെ ജനപ്രിയമാക്കിയതിന് പിന്നിലെ ബുദ്ധി ആരുടേത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ ലോകം തന്നെ ജിബ്ലിസ്‌റ്റൈല്‍ ട്രെന്‍ഡിന്...

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...